SEED News

പ്രകൃതിക്ക് കാവലാളാകാൻ കിളിമാനൂർ എൽ .പി .എസിലെ സീഡ് അംഗങ്ങൾ

പ്രകൃതിക്ക്  കാവലാളാകാൻ കിളിമാനൂർ എൽ .പി .എസിലെ സീഡ് അംഗങ്ങൾ 

ലോക പ്രകൃതി സംരക്ഷണദിനം
തിരുവനന്തപുരം :കോവിഡ്കാലത്തും പുതുമയാർന്ന രീതിയിൽ ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചുകൊണ്ട് കിളിമാനൂർ ഗവ:എൽ .പി .എസിലെ സീഡ് സേന  നടത്തിയ പ്രവർത്തനം ശ്രദ്ധേയമാകുന്നു . പൊതുവിദ്യാഭ്യാസവകുപ്പ് ഹരിതോത്സവം പദ്ധതിയിലൂടെ നിർദ്ദേശിച്ച  'കുട്ടുകാരനൊരു കറിവേപ്പ് സമ്മാനം'  എന്ന പ്രവർത്തനമാണ് ഇക്കുറി ഹരിതസേന ഏറ്റെടുത്ത്  വീടുകളിൽ നടപ്പിലാക്കിയത് .കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി കൂട്ടുകാരന് നൽകാൻ കഴിയാത്തതിനാൽ കറിവേപ്പ് തൈകൾ വീട്ടിൽ സംരക്ഷിച്ചു വളർത്തുക, അയൽപക്ക വീടുകളിൽ കറിവേപ്പ് തൈ സമ്മാനമായി നൽകികൊണ്ട് കറിവേപ്പിന്റെ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക ,കറിവേപ്പിന്റെ ഉപയോഗത്തെ കുറിചുള്ള ഡിജിറ്റൽ ലഖുലേഖ തയ്യാറാക്കൽ  തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് പദ്ധതിയുടെ ഭാഗമായി ഹരിതസേന ഏറ്റെടുത്തു നടപ്പിലാക്കിയത് .നൂറോളം അയൽപക്ക വീടുകളിൽ കറിവേപ്പ് തൈകൾ എത്തിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത് . കുട്ടികൾ  നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓൺലൈൻ സംവിധാനവും ഒരുക്കിയിരുന്നു .സ്കൂളിന്റെ അരങ്ങ് യൂട്യൂബ് ചാനലിലൂടെ സംഘടിപ്പിച്ച പരിപാടി മാതൃഭൂമി സീഡ് തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ എമിലി എലിസ ജോൺ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കുട്ടികളോട് സംസാരിച്ചു
    ആരോഗ്യമുളള പരിസ്ഥിതി ഉൽപ്പാദനക്ഷമവും ഉറപ്പുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ് .അത് വരാനിരിക്കുന്ന തലമുറകളേയും  സുരക്ഷിതമായി നിലനിർത്തും .അതിനാൽ പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും നാം ഒരുമിച്ച് നിന്ന്  സംരക്ഷിക്കണം എന്ന് ഓരോ പ്രകൃതിസംരക്ഷണദിനവും നമ്മെ  ഓർമ്മപ്പെടുത്തുന്നു

July 30
12:53 2020

Write a Comment

Related News