SEED News

കർഷകന്റെ "നോട്ട"മാണ് ഏറ്റവും വലിയ വളം



തൃശൂർ : കർഷകന്റെ "നോട്ട"മാണ് ഏറ്റവും വലിയ വളമെന്ന് റിട്ടയേർഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജി കൃഷ്ണകുമാർ . മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ "വീട്ടിലെ കൃഷി“ എന്ന വിഷയത്തിൽ സീഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദകർ തന്നെ സംരംഭകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചു വിദ്യാർത്ഥികളുമായായിരുന്നു വെബിനാർ   .ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി.ഷാജി,മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി.നാരായൺ, സോഷ്യൽ ഇനീഷിയേറ്റീവ്സ് എക്സിക്യൂട്ടീവ് ഷഫീഖ് യൂസഫ് എന്നിവർ പങ്കെടുത്തു.ക്ലബ് എഫ്.എം.ആർ.ജെ. ഹിത ജാനകി വെബിനാർ നിയന്ത്രിച്ചു

August 03
12:53 2020

Write a Comment

Related News