ഈ ദുരിതങ്ങളിൽനിന്ന് ഞങ്ങളെ രക്ഷിക്കണം
ചെല്ലാനം: മഴ ആർത്തിരമ്പി വരുമ്പോൾ ഞങ്ങൾ ചെല്ലാനത്തുകാർക്ക് പേടിയാണ്. ഈ ഗ്രാമവാസികളെല്ലാം കാലങ്ങളായി ഈ ദുരിതമനുഭവിക്കുകയാണ്. ഞങ്ങളെ രക്ഷിക്കാൻ അധികാരികൾ ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. 'ഓഖി' അടിച്ചു തകർത്ത ജീവിതത്തിൽനിന്ന് കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും തിരമാലകൾ ഞങ്ങളുടെ ജീവിതം തകർക്കുന്നു. ഞങ്ങൾ എത്രയോ കാലമായി പറയുന്ന, കടൽഭിത്തി ഉയരം കൂട്ടുക, പുലിമുട്ട് നിർമിക്കുക എന്നീ ആവശ്യങ്ങൾക്ക് ഇന്നും പരിഹാരമില്ല. മഹാമാരിയും മഴയും കടലാക്രമണവും ഞങ്ങളുടെ ജീവിതത്തെ നാശത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. എല്ലാ കുട്ടികളും ഓൺലൈൻ പഠനം നടത്തുമ്പോൾ, ഞങ്ങൾ വെള്ളപ്പൊക്കത്തിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്.
ആര്യ നവീൻ കുമാർ,
മാതൃഭൂമി സീഡ് റിപ്പോർട്ടർ
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുത്തൻതോട്
August 08
12:53
2020