SEED News

കടലാമയ്‌ക്കൊരു കൈത്തൊട്ടിൽ’ സംവാദവുമായി മാതൃഭൂമി സീഡ് വെബിനാർ

ആലപ്പുഴ : മാതൃഭൂമി സീഡ് ‘കടലാമയ്‌ക്കൊരു കൈത്തൊട്ടിൽ’ പദ്ധതിയുടെ ഭാഗമായി കടലാമസംരക്ഷണം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കടലാമസംരക്ഷണത്തിന്റെ പ്രാധാന്യവും ജൈവവൈവിധ്യത്തിന്റെപങ്കും വിദ്യാർഥികൾക്ക് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വെബിനാർ. 
ആലപ്പുഴ ജില്ലയിലെയും ഇടുക്കി ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കടലാമയുടെ ആയുസ്സ്, സംരക്ഷണരീതികൾ, മുട്ട വിരിയിക്കുന്നതിലുള്ള വെല്ലുവിളികൾ, കരയിൽ എന്തുകൊണ്ട് ഇവ മുട്ടയിടാൻ കയറുന്നു, കടൽഭിത്തിമൂലവും കരിമണ്ണുഖനനം മൂലവും ഉണ്ടാകുന്ന പ്രജനനതടസ്സങ്ങൾ തുടങ്ങി ഒട്ടനവധി സംശയങ്ങളാണ് കുട്ടികളിൽനിന്ന് 
ഉയർന്നത്. 
കാസർകോട് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറം കേന്ദ്രീകരിച്ചുള്ള നെയ്തൽ തീരപഠനസംരക്ഷണ പ്രവർത്തനസമിതി പ്രസിഡന്റും അധ്യാപകനുമായ കെ.പ്രവീൺകുമാർ മറുപടി
നൽകി. 
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് ആലപ്പുഴ റീജണൽ ഹെഡുമായ ബെറ്റി വർഗീസ് അധ്യക്ഷത വഹിച്ചു. 
ക്ലബ്ബ്‌ എഫ്.എം. ആർ.ജെ. അച്ചു മോഡറേറ്ററായി. മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി.സുരേഷ് കുമാർ, സീഡ് എക്സിക്യുട്ടിവ് സുൽഫിക്കർ ഹുസൈൻ എന്നിവർ സംസാരിച്ചു.

August 08
12:53 2020

Write a Comment

Related News