SEED News

പ്രകൃതിക്കായി ഒരുമിച്ച കുഞ് കരങ്ങള്‍ നട്ടത് 300 തൈകള്‍

കട്ടപ്പന:പ്രക്യതിയെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് മണ്ണിലേക്കിറങ്ങി സീഡ് കൂട്ട്കാര്‍ നട്ടത് 300 തൈകള്‍.ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേത്രത്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറിലാണ് ലൈവായി കുട്ടികള്‍ അവരവരുടെ വീട്ട് മുറ്റത്ത് തൈകള്‍ നട്ടത്.പ്രക്യതിക്കായി ഒരുമിച്ച് എന്ന ആഹ്യനത്തില്‍ റിട്ടയട് അധ്യാപികയും ദേശീയ പുരസ്‌കാര ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ അന്‍സമ്മ തോമസാണ് വെബ്ബിനാര്‍ നയിച്ചത്.പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനത്തിന്റെ ആവശ്യകതയും വിളിച്ചോതിയ  പരിപാടി കുട്ടികളില്‍ പുത്തന്‍ ഉണര്‍വ് നല്‍കി.സ്‌കൂള്‍ മാനേജര്‍ ജേക്കബ് എബ്രഹാം,പ്രിന്‍സിപ്പള്‍ ജോജോ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം -ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേത്രത്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ കുട്ടികള്‍ തൈകള്‍ നടുന്നു. 

August 11
12:53 2020

Write a Comment

Related News