പ്ലസിക്കിനെതിരെ സീഡ്
ഒരുതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും, വില്പനയും, സൂക്ഷിക്കലും 2020 ജനുവരി 1 മുതൽ സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. ഇതിൽ 50 മൈക്രോണിൽ താഴെയുള്ള ക്യാരിബാഗുകൾ നിരോധിക്കുകയുണ്ടായി. ഇവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഈ കാരിബാഗുകൾ ജില്ലയുടെ പല ഭാഗങ്ങളിലും സുലഭമായി ലഭിക്കുന്നു. ക്യാരിബാഗുകളിൽ അവയുടെ അളവ് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ ഇവ വിപണിയിൽ ലഭ്യമാകുന്നു.
മണ്ണ്, ജലം, വായു ഇവ മലിനീകരിക്കുന്ന പ്രധാന വില്ലനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, അതിൽ പ്രധാനിയാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, നിരോധനം ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് നിലനിൽക്കെ ഇത്തരം പ്രവണത അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടത് അല്ലേ.
ചിത്രം-കടയിൽ നിന്നും സാധനം വാങ്ങിയപ്പോൾ ലഭിച്ച പ്ലാസ്റ്റിക് സഞ്ചി
സീഡ് റിപ്പോർട്ടർ
അജ്ന മിന്ന
10 ആം ക്‌ളാസ്സ്
എം.ഇ.എസ് എച്ച് എസ് എസ് വണ്ടന്മേട്