reporter News

വലിച്ചെറിയല്ലേ മാസ്കുകൾ


അടിമാലി: 200 ഏക്കറിൽ മൈലാടുംകുന്നു റോഡിൻറെ സമീപം ഉപയോഗ ശൂന്യമായി വലിച്ചെറിയപ്പെട്ട  നിലയിൽ  കാണാൻ കഴിഞ്ഞ മാസ്‌കുകളാണ് ചിത്രത്തിൽ.കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മളെയെല്ലാം ബാധിച്ചിരിയ്ക്കുന്ന കോവിഡ്-19 എന്ന മഹാമാരിയുടെ  വിവരങ്ങളെല്ലാം മാധ്യമങ്ങൾ വഴി മനസ്സിലാക്കാറുണ്ട്.വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് ലോകവും നമ്മളോരോരുത്തരും കടന്നു പോകുന്നത്.കോവിഡ്-19 എന്ന മഹാമാരി  മൂലം  മാസ്ക്കുകൾ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായി മാറിക്കഴിഞ്ഞു.പൊതുഇടങ്ങളിലും പരിപാടികളിലുമെല്ലാം   മാസ്കുകൾ നിർബന്ധമാക്കിയതോടെ ഇത്   ധരിക്കുന്നവരുടെ എണ്ണവും  കൂടി. വളരെ കുറച്ച് ആളുകൾ മാത്രമേ പുറത്ത് ഇറങ്ങുന്നു എങ്കിലും വലിച്ചെറിയപ്പെട്ട മാസ്‌കുകളാണ് ഒട്ടുമിക്ക സ്ഥലത്തും കാണാൻ കഴിയുന്നത്.. ഇതിലൂടെ എത്ര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് നേരിടേണ്ടി വരുന്നത്. പരമാവധി കഴുകി ഉപയോഗിക്കാൻ പറ്റുന്ന മാസ്‌ക്കുകൾ  ഉപയോഗിക്കുക,  പൊതു നിരത്തുകളിൽ മാസ്‌ക്കുകൾ  വലിച്ചെറിയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. അധികാരികളുടെ  ഭാഗത്തുനിന്ന് ഉപയോഗശൂന്യമായ മാസ്‌ക്കുകൾ  ശേഖരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക യും പൊതു ഇടങ്ങളിൽ അണു നശീകരണം പോലുള്ള അടിയന്തിര ഇടപെടലുകൾ നടത്തുമെന്ന് പ്രധീക്ഷിക്കുന്നു.സാക്ഷര  കേരളത്തിൽ ഇത്തരം കാഴ്ചകൾ  നമ്മുടെ നാടിനു തന്നെ അപമാനമാണ്

അടിമാലി ഇരുന്നൂറു ഏക്കറിന് സമീപമുള്ള മൈലാടും കുന്നു റോഡിന്റെ സമീപത്ത് ഉപയോഗ ശൂന്യമായി  വലിച്ചെറിയപ്പെട്ട  നിലയിൽ  കാണാൻ കഴിഞ്ഞ മാസ്കുകൾ

ജ്യോതിക  ഷാജി,
അടിമാലി വിവേകാനന്ദ സ്‌കൂൾ
പത്താംക്ലാസ്,

September 11
12:53 2020

Write a Comment