SEED News

ചെറുതുരുത്തി ഗവ:ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ബൗദ്ധാവനി പദ്ധതി




 ചെറുതുരുത്തി ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൗദ്ധാവനി പദ്ധതി തുടങ്ങി. സ്കൂളിൽ ഫലവൃക്ഷങ്ങളുടെ ഒരു കുട്ടിവനം നിർമിക്കുകയാണ് ലക്‌ഷ്യം. യു.ആര്‍.പ്രദീപ് എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം കെ.പി.രാധാകൃഷ്ണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ഗീത, പി.പത്മജ,  കെ.വി.ഗോവിദ്ധന്‍കുട്ടി, തുടങ്ങിയവര്‍ ഫലവൃക്ഷതൈകള്‍ നട്ടു. പ്രധാനാധ്യാപിക ഷൈനി ജോസഫാണ് പദ്ധതിയുടെ നേതൃത്വം. അധ്യാപകരായ പി .എസ്.ദീപ, റഫീഖ് , അന്നമ്മ ഫിലിപ്പ് , രഞ്ജിത് കുമാര്‍ , അനിലന്‍ , രവിചന്ദ്രന്‍, എന്നിവർ പങ്കെടുത്തു.. 100 വര്‍ഷം വളരെ പഴക്കമുള്ള നെല്ലിമരങ്ങള്‍, അരയാല്‍ പൂവാകകള്‍,  ഏഴിലം പാല , ഔഷധ ചെടികള്‍ എന്നിവ കൊണ്ട് അനുഗൃഹിക്കപ്പെട്ട ഹരിത വിദ്യാലയമാണിത്. സീഡ് മധുരവനം, ശലഭോദ്യോനം എന്നിവ ഇവിടെ നിലവിലുണ്ട്.

--ചിത്രം :ചെറുതുരുത്തി ഗവ:ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൗദ്ധാവനി പദ്ധതിക്കു തുടക്കം കുറിച്ചു യു.ആര്‍.പ്രദീപ് എം.എല്‍.എ വൃക്ഷതൈ നടുന്നു

September 15
12:53 2020

Write a Comment

Related News