മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ പരിശീലപരിപാടി നടത്തി
തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളില്‍ അവബോധവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുചുറ്റുമുണ്ടാകുന്ന സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പരിശിലനമാണ് നല്‍കിയത്. യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടുദിവസമായി ഗൂഗിള്‍ മീറ്റിലൂടെയായിരുന്നു പരിശീലനം. തിരുവനന്തപുരം ജില്ലയിലെ സീഡ് പദ്ധതിയില്‍ അംഗമായ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന്‍ ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാര്‍, ചീഫ് സബ് എഡിറ്റര്‍ പി.അനില്‍കുമാര്‍, സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രാകേഷ് കെ.നായര്‍ എന്നിവര്‍ റിപ്പോര്‍ട്ടിങ്ങിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കി. ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മാതൃഭൂമി ടെലിവിഷന്‍ ചീഫ് സബ് എഡിറ്റര്‍ ശ്രീജ ശ്യാം, റേഡിയോ രംഗത്തെ അനുഭവങ്ങളെക്കുറിച്ച ക്ലബ് എഫ്.എമ്മിലെ ആര്‍.ജെ.മാഹീന്‍ എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.