SEED News

കൃഷിയറിവുകൾ പങ്കുവെച്ച് രാജൻ മാഷ്

കണ്ണൂർ: വിദ്യാലയ കൃഷിയിടത്തിൽ അത്ഭുതം സൃഷ്ടിച്ച അധ്യാപകൻ  കൃഷിയനുഭവങ്ങൾ സീഡിന്റെ വേദിയിൽ പങ്കുവെച്ചു. കൂത്തുപറമ്പ് എച്ച്.എസ്.എസിലെ മുൻ സീഡ് കോ ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോനാണ് തന്റെ ജീവിതാനുഭവങ്ങൾ അധ്യാപകരോടും വിദ്യാർഥികളോടും രക്ഷിതാക്കളോടും പറഞ്ഞത്. വിരമിച്ചശേഷം നടത്തിയ കൃഷിയിലെ അനുഭവങ്ങൾ ‘അടുക്കളക്കൃഷി: വെല്ലുവിളികൾ’ എന്ന വെബിനാറിൽ പങ്കെടുത്തവർ ചോദിച്ചറിഞ്ഞു.
മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി. ആമുഖഭാഷണം നടത്തി. മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ കെ.രാജനെ പരിചയപ്പെടുത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒട്ടേറെ ചോദ്യങ്ങളുമായി വെബിനാറിൽ പങ്കെടുത്തു.

September 25
12:53 2020

Write a Comment