SEED News

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട പരിസ്ഥിതി ശീലങ്ങള്‍ പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാ

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട പരിസ്ഥിതി ശീലങ്ങള്‍
പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാര്‍

തിരുവനന്തരപുരം: കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട പരിസ്ഥിതി ശീലങ്ങളെ കുറിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യക്തകളെ കുറിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വാസുകി കുട്ടികളുമായി സംവദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സംവാദത്തില്‍ പങ്കെടുത്തു. പരിസ്ഥിതി മലിനീകരണത്തിന്റെ കാരണങ്ങള്‍ മുതല്‍ എങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍വരെ ചര്‍ച്ചയായി.
മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണെന്നും പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടാണ് ഓരോ നിമിഷവും ജീവിക്കുന്നതെന്നും വാസുകി അഭിപ്രായപ്പെട്ടു. സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാന്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. വൃക്ഷങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും നമ്മുക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട്. പ്രതീക്ഷകള്‍ ഇല്ലാതെയാണ് ഓരോ പുല്‍ക്കൊടിയും വളരുന്നത്. അവയ്ക്ക് നാം ഒന്നും നല്‍കിയില്ലെങ്കിലും ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ ഘടകങ്ങള്‍ നല്‍കി സംരക്ഷിക്കുന്നു.
മനുഷ്യനും പ്രകൃതിയുമായി പുലര്‍ത്തേണ്ട ആത്മബന്ധത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വിശദീകരിച്ചു. മനുഷ്യനും സസ്യങ്ങളുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് അനുഭവങ്ങളിലൂടെ നമുക്ക് അറിയാന്‍ സാധിക്കും. പ്രകൃതിയെ സ്‌നേഹിച്ച് പ്രകൃതിയ്ക്ക് ഒപ്പം ജീവിക്കാന്‍ കുട്ടികള്‍ മുന്നിട്ടിറങ്ങണമെന്നും വാസുകി അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസ് മാനേജര്‍ ഓപ്പറേഷന്‍സ് ആര്‍.മുരുളി സ്വാഗതം പറഞ്ഞു. ഫെഡറല്‍ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഹെഡ് ആര്‍.എസ്.സാബു ആമുഖപ്രഭാഷണം നടത്തി. ക്ലബ്ബ് എഫ്.എം. ആര്‍.ജെ. ആമി മോഡറേറ്ററായി. 

September 25
12:53 2020

Write a Comment