ശലഭങ്ങളെ അറിയാൻ സീഡ് വെബിനാർ
ഗുരുവായൂർ : തൈക്കാട് വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് "ശലഭങ്ങളുടെ ലോകം" എന്ന വിഷയത്തിൽ വെബിനാർ നടത്തി .വെബിനാരില്‍ ഗവേഷക സൗമ്യ അനിൽ ക്ലാസ് എടുത്തു . സ്കൂൾ മാനേജർ വി .ബി ഹിരാലാൽ ,അദ്ധ്യാപകരായ ജിതാ മോൾ പി പുല്ലേലി, ബ്രില്ലിയൻറ് വർഗീസ്,ബിജു എം വി , പ്രിയ ജി., സൈറ ഹുസൈൻ, സിന്ധു ഐ.എസ് എന്നിവർ നേതൃത്വം നൽകി. വെബിനാരില്‍ നടത്തിയ ക്വിസ് മത്സരത്തിൽ ദേവിക പി സജീവ് സമ്മാനാർഹയായി
September 26
12:53
2020