reporter News

സീഡ് റിപ്പോർട്ടേഴ്‌സ് ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:പരിസ്ഥിതി സംരക്ഷണവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി വിദ്യാർത്ഥികൾക്ക് മാധ്യമപ്രവർത്തനത്തിൽ പരിശീലനം നൽകി. സമൂഹ നന്മ കുട്ടികളിലൂടെ എന്ന മുദ്രാവാഖ്യയുമായി കഴിഞ്ഞ പന്ത്രണ്ടു വർഷമായി സംസ്ഥാനത്തിലെ വിദ്യാലയങ്ങളിൽ പാരിസ്ഥിത  പ്രവർത്തനങ്ങൾ ക്രീയാത്മകമായ നടത്തുന്ന സീഡ് വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾക്കാണ് ശില്പശാലയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ  നിരീക്ഷണം, എഴുതാനുള്ള കഴിവ്,  കാഴ്ചപ്പാടുകൾ തുടങ്ങിയവ ഏകോപിച്  ഉദ്ദേശശുദ്ദിയുള്ള വാർത്തകൾ തയാറാക്കുന്നതിന്റെ മാർഗനിർദേശമാണ് നൽകിയത്. അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, സമൂഹ മാധ്യമങ്ങളിലൂടെ സമഗ്രമായി വാർത്തകൾ നൽകാൻ അതിലൂടെ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുവാനും സാധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് മോഹനദാസ് അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് സബ് എഡിറ്റർ ഇ. വി.ഉണ്ണികൃഷ്ണൻ മാതൃഭൂമി സബ് എഡിറ്റർ റിജി.പി.നായർ,സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ.വി.നമ്പ്യാർ , ക്ലബ് എഫ് എം ആർ ജെ റോഷ്‌നി മുരളീധരൻ,  തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. മാതൃഭൂമി റീജിയണൽ മാനേജർ സി മണികണ്ഠൻ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് സമൂഹത്തിനും പരിസ്ഥിതിയെയും ബാധിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ 9446390272 എന്ന നമ്പറിൽ ബന്ധപ്പെടാം

September 27
12:53 2020

Write a Comment