SEED News

സ്‌കൂൾ ക്യാബിനറ്റ് അംഗങ്ങൾ സ്ഥാനമേറ്റു

കോട്ടയ്ക്കൽ: ഇസ്‌ലാഹിയ പീസ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സാമൂഹികശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ സ്കൂൾ ക്യാബിനറ്റിന്റെ സത്യപ്രതിജ്ഞാചടങ്ങ് നടന്നു. ഗൂഗിൾ ഫോർ എജ്യുക്കേഷൻ പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞമാസം നടന്ന സ്കൂൾ തിരഞ്ഞെടുപ്പിലൂടെയാണ് വിദ്യാർഥികൾ ആറംഗ പ്രതിനിധികളെ തിരഞ്ഞെടുത്തത്.

മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സ് ജനറൽസെക്രട്ടറി ജോജി പോൾ വിദ്യാർഥി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ എസ്. സ്‌മിത, പ്രഥമാധ്യാപകൻ മുഹമ്മദ് ഷഫീക്ക്, കെ.ജി എച്ച്.എം ഇ. ശ്രീദേവി, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കെ. നിഷാദ്, കെ.എൻ. സുരേഖ, സി.പി. മുഹമ്മദ് ആഷിക് എന്നിവർ നേതൃത്വംനൽകി.

October 01
12:53 2020

Write a Comment

Related News