SEED News

വീഡിയോ ഒരുക്കി വിനോദസഞ്ചാര ദിനാഘോഷം


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഹയർസെക്കൻഡറി സ്‌കൂളിലെ ദേശീയ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക വിനോദസഞ്ചാരദിനത്തിൽ ഹ്രസ്വചിത്രങ്ങൾ നിർമിച്ചു.

കേരളത്തിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ബോധവത്കരണമേകി കൊമേഴ്‌സ് വിദ്യാർഥികളായ അഞ്ജന, അനീന, തബ്ഷീറ, മറിയം എന്നിവരും സ്വന്തം യാത്രകളെക്കുറിച്ച് ആഷ്‌ലി എന്ന വിദ്യാർഥിയും വീഡിയോ ഒരുക്കി.

ടി. സ്വാധീൻ, സ്‌നേഹ, നന്ദന എന്നിവർ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചു.

October 01
12:53 2020

Write a Comment

Related News