reporter News

ഈ റോഡിനോടെന്തിനീ അവഗണന ......

കാസറഗോഡ് :  കാസറഗോഡ് ജില്ലയിലെ ചെമ്മനാട്  പഞ്ചായത്തിലെ 23, 1 വാർഡ് പങ്കിടുന്ന 
ലേസ്യത്ത്  റോഡിന്റെ 400  മീറ്ററോളം ശോചനീയാവസ്ഥയിലാണ് . ദേളി മുണ്ടാങ്കുലം പൊതുമരാമത്തു   റോഡിനേയും കെ എസ് ടി പി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിനോടാണ് അധികൃതരുടെ അവഗണന തുടരുന്നത് .   എട്ടു വർഷമായി റീ ടാറിങ് നടത്താത്ത  ഈ റോഡിൽ കാൽനടയാത്ര പോലും പ്രയാസമായിരിക്കുകയാണ് .നിരവധി ചെറുവാഹനങ്ങൾ പോകുന്ന ഈ വഴി മഴ കൂടുമ്പോൾ റോഡാണോ  തോടാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല.പരിസരവാസികൾ 
 സ്വന്തം ചിലവിൽ 2 ലക്ഷം രൂപ   മുടക്കി കുറച്ചു ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ  ബാക്കി ഭാഗങ്ങളൊക്കെ പൊട്ടിപൊളിഞ്ഞു തന്നെ കിടക്കുന്നു. റോഡ് നന്നാക്കി യാത്ര ക്ലേശം പരിഹരിക്കുന്നതിനായി നാട്ടുകാർ പലതവണ  നിവേദനം  കൊടുത്തുവെങ്കിലും ഒരു ഫലവും കണ്ടില്ല. 


ആസ്യ മുഹമ്മദ്‌

ജി.യു .പി സ്കൂൾ , ചെമ്മനാട് വെസ്റ്റ്

October 07
12:53 2020

Write a Comment