reporter News

സാമൂഹ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ സീഡ് റിപ്പോർട്ടർ ശില്പശാല



തൃശ്ശൂർ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  ഓൺലൈൻ സീഡ് റിപ്പോർട്ടർ ശില്പശാല നടന്നു. യു.പി, എച്ച്.എസ് /എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി രണ്ട് സെഷനുകളായി നടന്ന വെബ്ബിനാറിൽ 433 വിദ്യാർഥികൾ പങ്കെടുത്തു.

  ശില്പശാലയിൽ ജില്ലയിലെ പ്രധാന സാമൂഹ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു.  വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ട രീതികളെക്കുറിച്ച് മാതൃഭൂമി ന്യൂസ് എഡിറ്റർ എം.കെ.കൃഷ്ണകുമാർ  വിശദീകരിച്ചു. ടെലിവിഷൻ റിപ്പോർട്ടിങ്ങിനെ കുറിച്ച്  മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ജൈസൺ ചാമവളപ്പിൽ  ആനുകാലിക പ്രശ്‌നങ്ങൾ ഉദ്ധരിച്ച് കൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.ജനങ്ങളിൽ റേഡിയോ ഉണ്ടാക്കുന്ന  ക്രിയാത്മകമായ സ്വാധീനത്തെക്കുറിച്ച്   ക്‌ളബ്ബ് എഫ്.എം. റേഡിയോ ജോക്കി സ്‌മൃതി വിശദീകരിച്ചു. . ശില്പശാലയുടെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ടി.എസ് ബാലസുബ്രഹ്മണ്യം നിർവഹിച്ചു..  മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, പത്തനംതിട്ട സോഷ്യൽ ഇനീഷിയേറ്റിവ്‌സ്  എക്സിക്യൂട്ടീവ്  എം.വിനയചന്ദ്രൻ  എന്നിവർ സംസാരിച്ചു.


ചിത്രം :
  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ സീഡ് റിപ്പോർട്ടർ ശില്പശാല 

October 10
12:53 2020

Write a Comment