reporter News

മാലിന്യത്തിൽ കണ്ടൽക്കാടുകൾ നശിക്കുന്നു

കൊയിലാണ്ടി: ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ വേർതിരിച്ച്‌ ഉള്ളൂർപ്രദേശത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഉള്ളൂർപ്പുഴ നാശത്തിന്റെ വക്കിലാണ്.നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ രക്ഷപ്പെടുത്താൻ പല കൂട്ടായ്‌മകളും രംഗത്തുവന്നിരുന്നെങ്കിലും സമൂഹവിരുദ്ധർ പുഴയെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, മദ്യക്കുപ്പികൾ തുടങ്ങിയവ പുഴയെ മലിനമാകുന്നതിനോടൊപ്പം കണ്ടൽക്കാടുകളും നശിക്കുന്നതിനിടയാക്കുന്നു. എല്ലാ വർഷവും കുട്ടികളും അധ്യാപകരും കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും അവയെല്ലാം വിവിധകാരണങ്ങൾകൊണ്ട് നശിച്ചുപോവുകയാണ്.ജലശുദ്ധീകരണത്തിൽ മുഖ്യ പങ്കുവഹിക്കുന്ന കണ്ടൽക്കാടുകൾ എന്നതിൽ ക്രമാതീതമായി കുറവുവന്നതോടെ പുഴയുടെ സമീപത്തുള്ള സ്ഥിതിചെയ്യുന്ന വീടുകളിലെ ജലസ്രോതസ്സുകളിലെല്ലാം ഉപ്പുരസം കലർന്നതായി കാണാം.മത്സ്യസമ്പത്തിന്റെ ഉറവിടമായ കണ്ടൽക്കാടുകൾ ദേശാടനപ്പക്ഷികൾക്കും ജലപക്ഷികൾക്കും ആവാസമൊരുക്കിയിരുന്നു. സ്ഥിരമായി കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി പദ്ധതികൾ നടപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ആവശ്യം.

October 12
12:53 2020

Write a Comment