reporter News

അതിജീവനംകാത്ത് പൂനൂർപ്പുഴ

പൂനൂർഉണ്ണികുളം പഞ്ചായത്തിലെ ഏലക്കാനം, പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലകളിൽനിന്ന് ഉദ്‌ഭവിക്കുന്ന പൂനൂർപ്പുഴ ഇരു തീരങ്ങളിലെയും കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ഒഴുകിത്തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ, ജനങ്ങളുടെ അശ്രദ്ധയും അവബോധമില്ലായ്മയും പുഴയെ മലിനപ്പെടുത്തുകയാണ്.അങ്ങാടികളിൽനിന്നും വീടുകളിൽനിന്നും ഒഴുകിയെത്തുന്നതും ആളുകൾ നേരിട്ട് തള്ളുന്നതുമായ മാലിന്യങ്ങൾ പുഴയെ നശിപ്പിക്കുന്നു. സന്നദ്ധസംഘങ്ങളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ശുചീകരണ യജ്ഞങ്ങൾ നടക്കുന്നുണ്ടെങ്കിലും ശാശ്വതപരിഹാരമാകുന്നില്ല. പുഴയിൽ മാലിന്യം തള്ളുന്നത് പൂർണമായും നിർത്തലാക്കണം.അതിനുതകുന്ന രീതിയിലാവണം പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതും. തീരങ്ങൾ കൈയേറുന്നതും പുഴ നേരിടുന്ന മറ്റൊരു ഭീഷണിയാണ്. ഇത്‌ അവസാനിപ്പിക്കേണ്ടതുണ്ട്.

October 12
12:53 2020

Write a Comment