SEED News

കരനെല്‍ കൃഷിയില്‍ നൂറ്‌മേനി കൊയ്ത്് സീഡ് ക്ലബ്ബ്.



പെരുംമ്പിള്ളിച്ചിറ:കരനെല്‍ കൃഷിയില്‍ നൂറമേനി കൊയ്ത് പെരുംമ്പിള്ളിച്ചിറ  സെന്റ് ജോസഫസ് യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ്.കൊയ്ത്ത് ഉത്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് വട്ടത്തോട്ടത്തില്‍ നിര്‍വഹിച്ചു.പൂര്‍ണ്ണമായും ജൈവ രീതിയില്‍ സ്‌കൂള്‍ പരിസരത്തെ് അഞ്ചു സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്.കുമാരമംഗലം കൃഷിഭവന്റെ സഹകരണത്തോടെ നൂറു ദിവസം കൊണ്ട് വിളവെടുക്കുന്ന മനു രത്ന എന്ന ഇനം നെല്ലാണ് വിതച്ചത്.വിദ്യാര്‍ഥികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തത് കാരണം പി.ടി.എ കമ്മറ്റിയുടെ സഹായത്തോടെയാണ് ക്യഷി ചെയ്തത്.നിലമൊരുക്കല്‍ മുതല്‍ നെല്ലിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ വഴി ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്തു നെല്‍ കൃഷിയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിച്ചു നല്‍കി.പ്രധാന അധ്യാപകന്‍ പി ജെ ബെന്നി അധ്യാപകരായ ജെമി ജോസഫ് , മേഴ്‌സി ജോണ്‍ ,റീന വര്‍ഗീസ് പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.സീഡ് കോര്‍ഡിനേറ്റര്‍ സിന്‍സി ജോസ് പരിപാടിക്ക് നേതൃത്വം നല്‍കി.

പെരുംമ്പിള്ളിച്ചിറ  സെന്റ് ജോസഫസ് യു പി സ്‌കൂളിലെ കരനെല്‍ കൃഷി വുിളവെടുക്കുന്നു.

October 13
12:53 2020

Write a Comment