പെരിയാര്‍വാലി,കല്ലിങ്കപ്പടി,അട്ടിക്കളം പാലം നിര്‍മാണം പൂര്‍ത്തിയാക്കണം.2018 -ലെ പ്രളയത്തില്‍ കഞിക്കുഴി പഞ്ചായത്തിലെ 5,6 വാര്‍ഡുകളെ കൂട്ടിമുട്ടിക്കുന്ന പെരിയാര്‍വാലി,കല്ലിങ്കപ്പടി,അട്ടിക്കളം പാലം അപ്പാടെ തകര്‍ത്ത കളഞു.തോടിന് മുകളിലൂടെയുള്ള ഈ പാലം കടന്ന് വേണം മുപ്പതോളം കുടുംബങ്ങള്‍ ആശുപത്രിയിലും വിദ്യാര്‍ഥികള്ക്ക് സ്‌കൂളിലും എത്താന്‍.2019-ല്‍ ഇടുക്കി ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ചു.എന്നാല്‍ തുക പാലം പണിയാന്‍ പര്യാപത്മല്ലന്ന് ചൂണ്ടികാട്ടി കരാറുകാരന്‍ നിര്‍മാണം പതിവഴിയില്‍ ഉപേക്ഷിച്ചു.പെരിയവാലിയിലെ 5 ആം വാര്‍ഡ് നിവാസികള്‍ക്ക് ഇവിടെനിന്ന് പുറത്തേക്ക് കടക്കാന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെയില്ല.പത്തോളം കിടപ്പ് രോഗികളും ഇവിടെയുണ്ട് കിലോമീറ്ററുകള് സഞ്ചരിച്ചാലെ അട്ടിക്കളത്തില്‍ എത്തിവേണം രോഗികളെ ആശുപത്രിയിലെത്തിക്കാന്‍
സീഡ് റിപ്പോര്‍ട്ടര്‍
അലന ജെയിംസ്
എസ്സ.എന്‍.വി.എച്ച്.എസ്സ. നാന്‍കിസിറ്റി കഞിക്കുഴി
ചിത്രം-തകര്‍ന്ന പെരിയാര്‍വാലി,കല്ലിങ്കപ്പടി,അട്ടിക്കളം പാലം