reporter News

സീഡ് റിപ്പോര്‍ട്ടര്‍ സ്വയം കഥ എഴുതി, വീട്ടില്‍ വൈദ്യുതി എത്തി


കുറിഞ്ഞി കെ.വി. യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ ജെ.മജീഷമോള്‍ക്ക് വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചപ്പോള്‍
കോട്ടയം: മറ്റുള്ളവരുടെ പ്രശ്‌നങ്ങളും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊതുവെ മാതൃഭൂമി 'സീഡ'് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകളെഴുതുന്നത്. കുറിഞ്ഞി കെ.വി. യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടറായ ജെ.മജീഷമോള്‍ തന്റെ സ്വന്തം ജീവിതാനുഭവമാണ് മാതൃഭൂമിയിലൂടെ അധികൃതരുടെ മുന്‍പാകെ വെച്ചത്. 'വൈദ്യുതി തരുമോ സാറേ അധികൃതരോട് ഒരു അപേക്ഷ' എന്ന തലക്കെട്ടിലാണ് മാതൃഭൂമിയില്‍ വാര്‍ത്ത വന്നത്. വീട്ടില്‍ വൈദ്യുതിയില്ലാത്തതു കൊണ്ട് ഓണ്‍ലൈന്‍ പഠനം സ്വപ്‌നമായി അവശേഷിക്കുന്നുവെന്നും മൂന്ന് സഹോദരങ്ങളുടെ പഠനവും നടക്കുന്നില്ലെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.
വീട്ടില്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ എഴുതിയ വാര്‍ത്തയ്ക്ക് ഗുണമുണ്ടായിരിക്കുന്നു. വിവരമറിഞ്ഞ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മജീഷമോളുടെ വീട്ടിലെത്തി വൈദ്യുതി കണക്ഷന്‍ നല്‍കി്.
വൈദ്യുതി കിട്ടിയതോടെ പഠനം നന്നായി മുന്‍പോട്ടു കൊണ്ടുപോകാമെന്ന പ്രതിക്ഷയിലാണിവര്‍. സ്‌കൂളിലെ അധ്യാപകരുടെ പൂര്‍ണ പിന്തുണയും ഇവര്‍ക്കുണ്ട്.


October 16
12:53 2020

Write a Comment