സീഡ് റിപ്പോർട്ടർ പരിശീലനം നടത്തി
മാതൃഭൂമി ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്കായി നടത്തിയ ഓൺലൈൻ പരിശീലനത്തിൽ നിന്ന്
കോട്ടയം: മാതൃഭൂമി ‘സീഡ്’ റിപ്പോർട്ടർമാർക്കായി പരിശീലനം സംഘടിപ്പിച്ചു. ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200-ഓളം കുട്ടികൾ പങ്കെടുത്തു. ദൃശ്യമാധ്യമത്തെപ്പറ്റി സി.കെ.അഭിലാലും അച്ചടിമാധ്യമത്തെക്കുറിച്ച് രശ്മി രഘുനാഥും ഫോട്ടോ ജേണലിസത്തെപ്പറ്റി ഇ.വി.രാഗേഷും ക്ലാസെടുത്തു. വാർത്തകൾ കണ്ടെത്തുന്നവിധം, എഴുതുന്നതെങ്ങനെ, വാർത്തയിൽ ചിത്രങ്ങളുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് സ്വാഗതം പറഞ്ഞു.
October 16
12:53
2020