ഇതൊരു അപേക്ഷയാണ്
ബസ്റ്റാന്റിന് സമീപമുള്ള ഓടയിൽ നിന്നും മലിനജലം റോഡിലേയ്ക്കൊഴുകുന്നു. പകർച്ചവ്യാധി ഭയന്ന് പ്രദേശവാസികൾ. കുമളി ബസ്റ്റാന്റിൽ നിന്നും റോസാപൂക്കണ്ടത്തിന് പോകുന്ന റോഡിന് സമീപമാണ് വ്യാപകമായ രീതിയിൽ മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നു. മാലിന്യം അടിഞ്ഞ് കൂടി കറുത്ത നിറത്തിലുള്ള വെള്ളമാണ് ഓടയിലൂടെ ഒളുകന്നത്. ഇതിന്റെ ദുർഗന്ധം അസഹനീയമാണ്.
കുമളി ബസ്റ്റാന്റിൽ നിന്നും തേക്കടി ബൈപാസിലൂടെ കടന്ന് പോകുന്നവര്ക്കും അമലാംബിക സ്കൂളിലേക്ക് കാല്നടയായി പോകുന്ന വിദ്യാര്ഥികള്ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചെറിയ മഴ പെയ്താൽപോലും ഓട നിറഞ്ഞ് വെള്ളം റോഡിൽ നിറയും. ഇവ സമീപത്തെ വീടുകളിലേയ്ക്കും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കം ഒഴുകുന്നതിനാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. തേക്കടി പോലെയുള്ള അന്താരാഷ്്ട്ര ടൂറിസം കേന്ദ്രത്തിലേയ്ക്ക് സഞ്ചാരികളുടെ വരവ് വീണ്ടും കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള മാലിന്യ പ്രശ്നങ്ങൾ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. സംസ്ഥാനതലത്തിൽ മാലിന്യ നിർമാർജനത്തിന് മാതൃയായ കുമളി പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് എല്ലാരുടെയും ആവശ്യം.
സീഡ് റിപ്പോര്ട്ടര്
അമലാംബിക കോണ്വെന്റ് ഇംഗ്ലീഷ് സ്കൂള്,തേക്കടി