SEED News

ബാലാവകാശത്തെക്കുറിച്ച് സീഡ് വെബിനാർ

ആലപ്പുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ബാലാവകാശത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനായി വെബിനാർ നടത്തി. വിവിധ സ്കൂളുകളിൽനിന്നായി തിരഞ്ഞെടുത്ത അൻപതോളം വിദ്യാർഥികൾ പങ്കെടുത്തു.  ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ വെബിനാർ നയിച്ചു. കുട്ടികളുടെ സംശയനിവാരണത്തിനും അവസരം നൽകി. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.

October 20
12:53 2020

Write a Comment