reporter News

കോവിഡ് കാലത്തെ കൃഷി

കോവിഡ് കാലത്തെ കൃഷി
പാലോട്: കോവിഡ് കാലം എങ്ങനെ ഫലപ്രഥമായി ഉപയോഗിക്കാം എന്നതിന് തെളിവാണ് പാലോട് എന്‍.എസ്.എസ് ഹൈസ്‌കൂളിലെ കൃഷി. അധ്യാപകരും സീഡ് പ്രവര്‍ത്തകരും ലോക്ക്ഡൗണില്‍ ആരംഭിച്ച കൃഷിയില്‍ നെല്ലിന്റെ വിളവെടുപ്പ് നടന്നു.
ലോക്ക്ഡൗണ്‍ പ്രഘ്യാപിച്ച സമയം മുതല്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി കൃഷി ആരംഭിച്ചു. മരച്ചീനി, കാച്ചില്‍, വാഴ എന്നിവയാണ് കൃഷി ചെയ്തത്. എച്ച്165 എന്ന പ്രത്യേക ഇനം മരിച്ചീനിയാണ് കൃഷി ചെയ്തത്. കൂടാതെ സ്‌കൂള്‍ പരിസരത്തു ഹരിതകേരളം മിഷനുമായി ചേര്‍ന്നു ഫലവര്‍ഗം കൊണ്ടുള്ള പച്ചത്തുരുത്തും നിര്‍മിച്ചു. പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ നെല്‍ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു. ഇപ്പോള്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി കരനെല്‍ കൃഷി ഇറക്കിയിരിക്കുകയാണ് സീഡ് പ്രവര്‍ത്തകര്‍. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് അംഗം ജി. ജയകുമാര്‍ വിത്തെറിഞ്ഞു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത് പെരിങ്ങമ്മല, സീഡ് പ്രവര്‍ത്തകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

October 22
12:53 2020

Write a Comment