SEED News

മാതൃഭൂമി സീഡ് വിത്തുവിതരണം തുടങ്ങി

ആലപ്പുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകൾക്കുള്ള പച്ചക്കറി വിത്തുവിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ സെയ്ന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത മേരി ജോർജ് നിർവഹിച്ചു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ അധ്യക്ഷനായി.
ഫെഡറൽ ബാങ്ക് ആലപ്പുഴ ബ്രാഞ്ച് ഹെഡ് ആൻഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി. ആനന്ദകുമാർ, വി.എഫ്.പി.സി.കെ. ചേർത്തല ഡെപ്യൂട്ടി മാനേജർ സജിമോൻ ജോസഫ്, സ്കൂൾ പ്രഥമാധ്യാപിക ലിജി സെബാസ്റ്റ്യൻ, മാതൃഭൂമി സീഡ് ജില്ലാ എക്സിക്യുട്ടീവ് കീർത്തി കൃഷ്ണൻ, സീഡ് സ്കൂൾ കോ-ഓർഡിനേറ്റർ ഷൈൻ പീറ്റർ എന്നിവർ പ്രസംഗിച്ചു. പച്ചക്കറിവിത്ത് ആവശ്യമുള്ള വിദ്യാലയങ്ങൾക്ക് 9495919720 നമ്പറിൽ ബന്ധപ്പെടാം. 

October 22
12:53 2020

Write a Comment

Related News