reporter News

ഒന്നാം മൈലുകാർക്ക് വേണം ഒരു പൊതുശൗചാലയം


കുമളി: അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയുടെ ഹൃദയഭാഗത്തുള്ള സ്ഥലമായിട്ടും ടൗണിലെത്തിയാൽ ഒന്നാം മൈലുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ഒരു പൊതു ശൗചാലയമില്ല. വിനോദ സഞ്ചാരികളായിട്ടും
വാണിജ്യ ആവശ്യങ്ങള്ക്കായിട്ടും ദിവസവും നൂറുകണക്കിന് ആളുകളാണ് ഒന്നാംമൈലില് എത്തിച്ചേരുന്നത്. കോറോണ വ്യാപന പശ്ചാത്തലത്തിൽ ബസ് സർവീസുകൾ കുറവായിനാൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ കുമളിയിലേയ്ക്കും കട്ടപ്പനയിലേയ്ക്കും പോകുന്നതിന് ഒന്നാം മൈലിലെത്തി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വരുന്നുണ്ട്. ഈ സമയത്ത് ശങ്കയുണ്ടായാൽ പെട്ടുപോകുമെന്നുറപ്പാണ്.
പഞ്ചായത്ത് പല വികസന പദ്ധതികളും ഇവിടെ നടപ്പിലാക്കിയെങ്കിലും പൊതുശൗചാലയമെന്ന ആവശ്യം നടക്കാതെ പോകുന്നു. സ്ഥലം കിട്ടാത്തതാണ് പൊതുശൗചാലയം നിർമിക്കാൻ സാധിക്കാതെ പോകുന്നതെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
ടൂറിസം മേഖലകൾ തുറന്നതോടെ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവരുടെ തിരക്ക് ഒന്നാം മൈലിലും കാണാൻ കഴിയുന്നുണ്ട്.നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ഒരു പൊതു പ്രശ്നമെന്ന നിലയിൽ പരിഗണിച്ച് പരിഹാരം കണ്ടെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം.


സീഡ് റിപ്പോര്ട്ടര്
എല്വിന ജോസഫ്
അമലാംബിക കോൺവെന്റ് ഇംഗ്ലീഷ്
മീഡിയം സ്കൂള്,തേക്കടി

October 23
12:53 2020

Write a Comment