ദേശീയപാതയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം
വണ്ടിപ്പെരിയാര്: ടൗണിലും പരിസരത്തും മാലിന്യം തള്ളുന്നത് പതിവാകുന്നു. വലിച്ചെറിയുന്നതിൽ പകുതിയിലധികവും പ്ലാസ്റ്റിക് മാലിന്യം. മേയാൻ വിടുന്ന കന്നുകാലികൾ ഉൾപ്പടെയുള്ളവ ഇത് ഭക്ഷണമാക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.
രാത്രി കാലങ്ങളിലാണ് കൂടുതലായും പാതയോരങ്ങളിൽ മാലിന്യം നിേക്ഷപിക്കുന്നത്. സൂചന ബോർഡ് പോലും തകർത്താണ് പലയിടത്തും മാലിന്യം കുന്നു കൂടിക്കിടക്കുന്നത്.
പഞ്ചായത്ത് കൃത്യമായ ഇടവേളകളില് മാലിന്വം നീക്കം ചെയ്യാന് വരാറുണ്ടായിരുന്നെങ്കിലും ഇതുവഴി കടന്നു പോകുന്ന വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരും ചില പ്രദേശവാസികളും മാലിന്യം റോഡരുകിൽ കൊണ്ടുപോയി തട്ടുകയാണ്.
നൂറോളം കടകളും വീടുകളുമുള്ള പെരിയാര് ടൗണില് പഞ്ചായത്തിന്റെ മാലിന്യം ശേഖരിക്കുന്ന വണ്ടി വരാൻ കാത്ത് നിൽക്കാതെ മാലിന്യം റോഡിൽ ഉപേഷിക്കുന്നവരുമുണ്ട്. ദേശിയ പാതയിലെ പ്രധാന ഭാഗമായ പെരിയാർ പാലത്തെ കഴിഞ്ഞ കുറച്ചു കാലങ്ങളായി മാലിന്യ കുപ്പയാക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. കൂടാതെ മാലിന്യങ്ങൾ ചീഞ്ഞുണ്ടാകുന്ന ദുർഗന്ധം കാരണം ആളുകൾക്ക് ഇതുവഴി കാൽനടയായി പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. തകർന്ന സൂചന ബോർഡുകൾ പുന:സ്ഥാപിക്കാനും മാലിന്യം നിേക്ഷപിക്കാതിരിക്കാൻ ബോർഡുകൾ വയ്ക്കുന്നതിനൊപ്പം സി.സി.ടി.വി. സ്ഥാപിച്ചാൽ ഇത് തടയാൻ കഴിയുന്നതാണ്. പകർച്ചവ്യാധി ഭയത്തിൽ നിന്നും നാട്ടുകാരെ രക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
സീഡ് റിപ്പോര്ട്ടര്
അമീനുല് ഹസന്
ഗവ. യു.പി.എസ്.വണ്ടിപ്പെരിയാര്