SEED News

വിജയദശമിനാളിൽ ഭൂമിക്ക്‌ അക്ഷരമരം സമർപ്പണം

മാവേലിക്കര: ചെട്ടികുളങ്ങര ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യവേദിയും ആഴ്ചമരം കൂട്ടായ്മയും ചേർന്ന് വിജയദശമിനാളിൽ ഭൂമിയ്ക്ക് 51 അക്ഷരമരങ്ങൾ സമർപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ പ്രഥമാധ്യാപിക എസ്. രാജശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. അൻപത് വിദ്യാർഥികൾ അവരവരുടെ വീട്ടുവളപ്പിൽ ഒാരോ അക്ഷരങ്ങളുടെ പേരിൽ മരംനട്ട് പരിപാടിയിൽ പങ്കാളികളായി. സ്‌കൂളിൽനടന്ന ചടങ്ങിൽ സജിത് സംഘമിത്ര, ഗോപൻ കണ്ണങ്കര, സുധാകുമാരി, ശ്രീജ പി. നായർ, സി. ശ്രീകല, പി. ദീപ തുടങ്ങിയവർ പങ്കെടുത്തു.

October 27
12:53 2020

Write a Comment

Related News