വടകരയിലെ തെരുവുനായ ശല്യം തടയണം
വടകര: വടകരയിൽ തെരുവുനായശല്യം വർധിക്കുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ജെ.ടി. റോഡ്, കോടൽ, പുതിയ ബസ്‌സ്റ്റാൻഡ്, പഴയബസ്‌സ്റ്റാൻഡ്, സി.എച്ച്. ആശുപത്രി, ഗവ. ആശുപത്രി, ക്വിൻസ് റോഡ് പ്രദേശങ്ങളിലെല്ലാം നായ്ക്കളുടെ ഭീഷണിയുണ്ട്. ഇതുകാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഏറെ പേടിയിലാണ്. ടൗണിലെ കടത്തിണ്ണകൾ രാത്രിയാകുമ്പോൾ നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. ഭക്ഷണാവശിഷ്ടം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണം.തെരുവുനായ്ക്കൾ പെരുകുന്നത് തടയാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
-ആര്യ മനോഹരൻ
പ്ലസ് ടു വിദ്യാർഥിനി
സീഡ് റിപ്പോർട്ടർ
ഗവ. സംസ്കൃതം എച്ച്.എസ്.എസ്. വടകര
October 28
12:53
2020