SEED News

കണിച്ചുകുളങ്ങര സ്കൂളിൽ സീഡ് വെബിനാർ

കണിച്ചുകുളങ്ങര: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് വി.എച്ച്.എസ്.ഇ. യൂണിറ്റ് കോവിഡ്- 19 പ്രതിരോധവും അതിജീവനവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻവിഭാഗം പ്രൊഫ. ഡോ.ബി. പദ്‌മകുമാർ വിഷയം അവതരിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെൻറ് പ്രതിനിധികളും രക്ഷാകർത്താക്കളും പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 60 പേർ പങ്കെടുത്തു. സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ സിമി സുദർശൻ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം. ബാബു തുടങ്ങിയവർ നേതൃത്വം നൽകി

October 29
12:53 2020

Write a Comment

Related News