ജീവന് ഭീക്ഷണിയായി മാലിന്യം
ധനുവച്ചപുരം : ധനുവച്ചപുരം റെയിൽവേ സ്റ്റേഷന് സമീപം ഇരുവശത്തും ഖര മാലിന്യം ഏറുകയാണ്.കവറിൽ കെട്ടിയ കോഴിമാലിന്യങ്ങൾ , വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റ് അറവ് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഒരു ഇടമായി പരിസരം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ പല പകർച്ച വ്യാധികളും പകരം സാധ്യതയുണ്ട്. ഈ മാലിന്യങ്ങൾക്കിടയിൽ പാമ്പും മറ്റ് ഇഴജന്തുക്കളുമുണ്ട്. ഇവിടുത്തെ ജനവാസന മേഖലയിലെ ആളുകൾ വളരെ പ്രതിസന്ധിയിലാണ്. മാലിന്യ നിക്ഷേപനത്തെ തുടർന്ന് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു
സീഡ് റിപ്പോർട്ടർ
ആഷ്‌ന എസ് എൻ
എൻ കെ എം ജി എച് എസ് എസ് ധനുവച്ചപുരം
November 03
12:53
2020