reporter News

ചെളിയിൽ ചവിട്ടാതെ നടക്കണം


മണ്ണഞ്ചേരി: ചെളിയിൽ ചവിട്ടാതെ നടക്കാൻ ഒരുവഴി വേണം. നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണിത്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃക്കോവിൽ ക്ഷേത്രത്തിനു സമീപത്തുകൂടി മണ്ണഞ്ചേരി മാർക്കറ്റിലേക്ക് എത്തുന്ന റോഡാണിത്. 
ഈ പ്രദേശത്തുള്ള കുട്ടികൾക്ക് സ്‌കൂളിലേക്കും നാട്ടുകാർക്ക് മാർക്കററിലേക്കും എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. സ്‌കൂൾ തുറന്നാൽ ഈ വഴിയുള്ള യാത്ര ദുസ്സഹമാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെയെത്താൻ ഓട്ടോറിക്ഷക്കാരും വിസമ്മതിക്കുകയാണ്. ഓരോ മഴയിലും റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാകുകയാണ്. പ്രായമുള്ളവരും കുട്ടികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നു. ഈ പ്രശ്‌നത്തിന് അധികൃതർ അടിയന്തരപരിഹാരം കാണണം.  

November 05
12:53 2020

Write a Comment