കാത്തിരിപ്പുകേന്ദ്രത്തിനു സമീപം മാലിന്യം തള്ളുന്നു
ചാരുംമൂട്: ചാരുംമൂട്ടിലെ കാത്തിരിപ്പുകേന്ദ്രവും പരിസരവും മാലിന്യകേന്ദ്രമായി. കെ.പി. റോഡിൽ ചാരുംമൂട് ജങ്ഷന് പടിഞ്ഞാറ് കായംകുളത്തിനുള്ള കാത്തിരിപ്പുകേന്ദ്രത്തിനു സമീപമാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.
ഇവിടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്ര (ബിൻ) ത്തിനുസമീപമാണ് ദുരവസ്ഥ. ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി.എസിലേക്കും ചാരുംമൂട് സെയ്ന്റ് മേരീസ് ദേവാലയത്തിലേക്കുമുള്ള പ്രവേശനകവാടവും ഇതിനുസമീപത്തായുണ്ട്. മാലിന്യങ്ങൾ നായ്ക്കൾ വലിച്ചുകൊണ്ടുവന്നു സ്‌കൂളിന്റെയും ദേവാലയത്തിന്റെയും പരിസരം മലിനമാക്കുന്നു.
November 11
12:53
2020