കോട്ടഞ്ചേരിമല ക്വാറി മാഫിയയുടെ ഭീഷണിയിൽ
നീലേശ്വരം: കോട്ടഞ്ചേരിമല ക്വാറി മാഫിയയുടെ ഭീഷണിയിൽ. മലയിൽ പുതിയ ക്വാറി നിർമിക്കാനുള്ള ഒരുക്കം അണിയറയിൽ നടക്കുകയാണ്. ക്വാറിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകൾക്ക് വൻഭീഷണിയായിരിക്കും. മലയിലെ പാമത്തട്ടിൽനിന്നുത്ഭവിക്കുന്ന തീയത്തിച്ചാൽ കാര്യങ്കോട്ട് തേജസ്വിനിപ്പുഴയുടെ കൈവഴിയാണ്.
കാര്യങ്കോട് പുഴയിലെ വെള്ളം പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലടക്കം ഉപയോഗിക്കുന്നതാണ്. കൂടാതെ ഈ പ്രദേശത്ത് മഴലഭ്യത, നല്ല കാലാവസ്ഥ എന്നിവയിലും ഈ മല വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്വാറി മാഫിയകൾ ഈ മലയെ ഇല്ലാതാക്കിയാൽ അത് നാടിന് ദോഷകരമാണെന്നതിൽ സംശയമില്ല.
വയനാട്ടിൽനിന്നാരംഭിക്കുന്ന ബ്രഹ്മഗിരി പർവതനിരയുടെ വടക്കേ അറ്റത്തുള്ള കോട്ടഞ്ചേരി മലയിലെ പന്നിയാർമാനിയിൽ സ്ഥിതിചെയ്യുന്ന ഈ ഖനനപ്രദേശം പ്രദേശവാസിളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
6.6kShares
November 16
12:53
2020