SEED News

പ്രകൃതിയോടുള്ള സമീപനം മാറണം -ടി.പി. പദ്‌മനാഭൻ

കണ്ണൂർ: പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറിയില്ലെങ്കിൽ ഭാവി ഇരുണ്ടതാകുമെന്ന് സീക്ക് ഡയറക്ടർ ടി.പി. പദ്‌മനാഭൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് സംഘടിപ്പിച്ച ‘നമ്മുടെ ഭൂമി നാളത്തെ തലമുറയ്ക്കായ്’ എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ പേരിൽ പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യുന്നതും അതിവേഗ പാതകളുടെ പേരിൽ വയലുകളില്ലാതാക്കുന്നതും ഭാവി ജലരഹിതമാക്കും. -അദ്ദേഹം പറഞ്ഞു.

കണ്ണൂർ-കാസർകോട് ജില്ലകളിലെ സീഡ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. വെബിനാറിന് മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. സ്വാഗതവും സീഡ് കോ-ഓർഡിനേറ്റർ സി. സുനിൽകുമാർ നന്ദിയും പറഞ്ഞു. സീഡ് എക്സിക്യുട്ടീവുകളായ ബിജിഷ ബാലകൃഷ്ണൻ, ഇ.വി. ശ്രീജമോൾ എന്നിവർ വെബിനാർ നിയന്ത്രിച്ചു.

November 17
12:53 2020

Write a Comment

Related News