SEED News

കുട്ടികളുടെ അവകാശങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണം- സീഡ് വെബിനാർ

കണ്ണൂർ: കുട്ടികളുടെ അവകാശങ്ങളും അവയുടെ സംരക്ഷണവും ചർച്ച ചെയ്ത് വെബിനാർ. മാതൃഭൂമി സീഡും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമാണ് ഇതിന് വേദിയൊരുക്കിയത്.

കുട്ടികളുടെ അവകാശങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വെബിനാർ ആഹ്വാനം ചെയ്തു.

കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിയമങ്ങളുണ്ടെങ്കിലും മിക്കവർക്കും അതിനെപ്പറ്റി ധാരണയല്ല. ഇതേക്കുറിച്ച് കുട്ടികൾ അറിയുന്നതിന്, അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ സി.സുരേഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഇത്തരം വെബിനാറുകൾക്ക് പ്രസക്തിയുണ്ട്.

ചീത്ത കൂട്ടുകെട്ടുകളിൽപ്പെടാതെ നല്ല പൗരന്മാരായി വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണം- അദ്ദേഹം പറഞ്ഞു.

അഡ്വ. വി.ടി.ഷീല ക്ലാസെടുത്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ വി.സി.സന്തോഷ്, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി., ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണൂർ, കാസർകോട് ജില്ലയിലെ സീഡ് അംഗങ്ങൾ പങ്കെടുത്തു.

November 17
12:53 2020

Write a Comment

Related News