ഏഴേ ആറ് - ഊട്ടുകുളം റോഡില്‍ ദുരിതയാത്ര
ചേളന്നൂര്‍: ബാലുശ്ശേരി റോഡില്‍ നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ട് പോയാല്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. അപകടക്കെണികളുള്ള കുഴികള്‍....ബൈക്കുള്‍പ്പെടെ കുഴിയില്‍ക്കുടങ്ങും. റോഡരികീലൂടെ നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥ.. നൂറ് മീറ്ററോളം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. ബാക്കിയുള്ള ഭാഗം നല്ല റോഡാണെങ്കിലും ഈ ഭാഗത്തെ റോഡിന്റെ തകര്‍ച്ച യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. അഴുക്കുചാലില്ലാത്തതിനാല്‍ റോഡ് നവീകരണം നടത്തിയാലും വെള്ളക്കെട്ട് കാരണം വീണ്ടും തകരുകയാണ്. ബാലുശ്ശേരി റോഡില്‍ നിന്നും കുരുവട്ടൂര്‍, കുന്ദമംഗലം, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേക്ക് പോകുന്നതിനുളള എളുപ്പവഴിയുമാണ്. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ യാത്രാദുരിതം കൂടുകയാണ്.
കിരൺ കൃഷ്ണ. വി. ബി
സീഡ് റിപ്പോർട്ടർ
എട്ടാം ക്ലാസ് വിദ്യാർത്ഥി
ഗവ: ടെക്നിക്കൽ ഹൈസ്കൂൾ വെസ്റ്റ്ഹിൽ
കോഴിക്കോട്
November 19
12:53
2020