SEED News

മാതൃഭൂമി സീഡ് ആയുർവേദ ദിനത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു

കോഴിക്കോട്:  ധന്വന്തരി ജയന്തിയോടനുബന്ധിച്ച് ആയുർവേദ ദിനം ആചരിച്ചു. ആയുര്വേദത്തിനൊപ്പം കോവിഡ് 19 പൊരുതാം എന്ന ആശയത്തെ ആസ്പദമാക്കിയാണ് വെബ്ബിനാർ സംഘടിപ്പിച്ചത്. വൈദ്യരത്‌നം ട്രീറ്റ്മെന്റ് സെന്ററിലെ സീനിയർ ഫിസിഷ്യൻ ആൻഡ് ഇൻ ചാർജ് ഡോ: കെ എസ് വിമൽ കുമാറാണ് ക്ലാസ് നയിച്ചത്.കോവിഡ് കാലത്ത്  വീടുകളിൽ എടുക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ, ജീവിതശൈലികൾ, ഭക്ഷണരീതിക്കിൽ തുടങ്ങിയവ വിശദമാക്കി. ആരോഗ്യവും ശുചിത്വവും ഉറപ്പാകുന്നതിന് ജാഗ്രത പാലിക്കണമെന്നുള്ള നിർദേശവും അദ്ദേഹം പകർന്നു നൽകി.ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബിന്ദു എം, മാതൃഭൂമി റീജിയണൽ മാനേജർ സി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.     

November 19
12:53 2020

Write a Comment

Related News