reporter News

കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം

ചാരുംമൂട്: നിത്യഹരിതവനങ്ങളുടെ അവശേഷിപ്പുകളായ കാവുകൾ സംരക്ഷിക്കപ്പെടണം. പ്രാദേശിക കാലാവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്ന കാവുകൾ ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്. കാവുകളുടെ ശീതളിമ ചുറ്റുമുള്ള ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് കുറയാതെ നിലനിർത്തുന്നു. 
ശബ്ദമലിനീകരണംകുറച്ച്, മലിനീകരണ വാതകങ്ങളെ ആഗീരണംചെയ്ത് മഴയുടെ അളവിനെയും അന്തരീക്ഷ ഊഷ്മാവിനെയും നിയന്ത്രിച്ച് കാവുകൾ മനുഷ്യർക്ക് സുഖകരമായ കാലാവസ്ഥ പ്രദാനം
ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരെഞ്ഞെടുക്കപ്പെടുന്നവർ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ കാവുസംരക്ഷണത്തിനുള്ള പദ്ധതികളും ഉൾക്കൊള്ളിക്കണം.
നിഖിത സുനിൽ
സീഡ് റിപ്പോർട്ടർ, വി.വി.എച്ച്.എസ്.എസ്., താമരക്കുളം

November 21
12:53 2020

Write a Comment