തിരുവനന്തപുരം: ഇടവയിലെ പുന്നക്കുളം കുളത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചിരുന്ന കുളം ഇപ്പോള്‍ അവഗണനയുടെ വക്കിലാണ്. മാലിന്യം നിറഞ്ഞ് കാടുകയറി ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഇവിടെയ്ക്ക് വരാറില്ല. മാലന്യം നീക്കം ചെയ്ത് കുളം പുന:സൃഷ്ടിച്ച് ഉപയോഗ യോഗ്യമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. കൂടാതെ സമീപത്തെ നെല്‍കൃഷിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ദദ്രത ഉറപ്പാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.