reporter News

വറ്റാനൊരുങ്ങി ആനാടി പള്ളം

എടനാട്: സൂരംബയിൽ ഗവ. സ്കൂളിൽനിന്ന്‌ നാല് കിലോമീറ്റർ അകലെയുള്ള ആനാടിപ്പള്ളം നാശത്തിന്റെ വക്കിൽ. പത്ത് വർഷം മുമ്പ് ആരംഭിച്ച മണ്ണെടുപ്പാണ് പള്ളത്തിന്റെ നാശത്തിന്

കാരണമായിക്കൊണ്ടിരിക്കുന്നത്‌. പള്ളത്തിലുണ്ടായിരുന്ന വിവിധതരം മത്സ്യങ്ങളും മറ്റ് ജലജീവികളും തീരങ്ങളിലായി കാണുന്ന സസ്യങ്ങളും ഒർമയായെന്ന് പ്രദേശവാസിയും സൂരംബയിൽ സ്കൂൾ അധ്യാപകനുമായ അബൂബക്കർ പറഞ്ഞു.

മണ്ണെടുപ്പ്, ചെങ്കൽ ഖനനം, മാലിന്യ നിക്ഷേപം എന്നിവയും പള്ളത്തിന്റെ നാശത്തിനുള്ള കാരണങ്ങളാണ്. ചുറ്റുപാടുമുള്ള പ്രദേശത്തെ കൃഷിക്കുള്ള ജലവും ആനാടിപ്പള്ളത്തിൽ നിന്നുതന്നെയായിരുന്നു. പള്ളത്തിലെ ജലസമ്പത്തനുസരിച്ച് പ്രദേശത്തെ കിണറുകളിൽ ധാരാളം വെള്ളം ലഭിച്ചിരുന്നതായി നാട്ടുകാർ അഭിപ്രായപ്പെട്ടു.

പള്ളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പുത്തിഗെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.


പി വി  ദേവനന്ദ

സീഡ് റിപ്പോർട്ടർ

ജി എച്ച് എസ് സൂറമ്പയൽ 

November 28
12:53 2020

Write a Comment