"ഭാഗ്യം" പ്ലാസ്റ്റിക്കിലാക്കരുത്
തൃത്തല്ലൂർ : ലോട്ടറി ടിക്കറ്റുകൾ പ്രത്യേകിച്ച് ബമ്പർ ടിക്കറ്റുകൾ പ്ലാസ്റ്റിക് കവറുകളിൽ ഇട്ടാണ് കേരളത്തിലുടനീളം വിൽക്കപ്പെടുന്നത് . കവറുകൾ വലിയ തോതിൽ വഴിയോരങ്ങളിൽ വലിച്ചെറിയപ്പെടുന്നുണ്ട്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ തോത് അറിയുന്നതിനുവേണ്ടി തൃത്തല്ലൂർ യു പി സ്കൂളിലെ സീഡ് അംഗങ്ങൾ നടത്തിയ സർവ്വേയിലാണ് ലോട്ടറി ടിക്കറ്റ് കൂടി ഉൾപെടുന്നു എന്ന് കണ്ടെത്തിയത്. ഇതിനെതിരെ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക്കിനെയും കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെയും തൃത്തല്ലൂർ യു പി സീഡ് കുട്ടികൾ കത്തയച്ചു.
പ്ലാസ്റ്റിക് കവറിലെ ലോട്ടറിക്ക് നിരോധനം ഏർപ്പെടുത്താനും , ബദൽ സംവിധാനമായ ജി.എസ് .എം കൂടിയ കട്ടിയുള്ള കടലാസിൽ ടിക്കറ്റ് പ്രിൻറ് ചെയ്യുകയോ കടലാസ് കവറോ മറ്റു പരിസ്ഥിതി സൗഹൃദ മാർഗ്ഗമോ സ്വീകരിക്കുവാൻ മന്ത്രിമാരുടെ ഭാഗത്തുനിന്ന് പ്രത്യേക ശ്രദ്ധവേണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം
ഓൺലൈനിലൂടെ പ്ലാസ്റ്റിക് ബോധവൽക്കരണവും സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
സീഡ് ടീച്ചർ കോർഡിനേറ്റർ കെ എസ് ദീപനും വിദ്യാർത്ഥി കോർഡിനേറ്റർ ഡിന്നറ്റ് കെ ഷൈജു, അംഗങ്ങളായ കെ.യു.അനുഷ്‌മിക ,സി.എ അനഘ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
കെ.യു.അനുഷ്‌മിക
സീഡ് റിപ്പോർട്ടർ
തൃത്തല്ലൂർ യു പി.സ്കൂൾ
ചിത്രം : പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ തോത് അറിയുന്നതിനുവേണ്ടി സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്ന തൃത്തല്ലൂർ യു പി സ്കൂളിലെ സീഡിന്റെ അംഗങ്ങളായ കെ.യു.അനുഷ്‌മിക ,സി.എ അനഘ
:
December 07
12:53
2020


