reporter News

മാക്കേകടവ്-നേരേക്കടവ് പാലം നിർമാണം പൂർത്തീകരിക്കണം

പൂച്ചാക്കൽ: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിൽ നിർമിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം സ്തംഭിച്ചിരിക്കുകയാണ്. തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണിത്. ഈ പാതയിലെ ആദ്യപാലമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം സമയബന്ധിതമായി പൂർത്തീകരിച്ച് ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടു വർഷങ്ങളായി. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പിനോടനുബന്ധിച്ച് സ്ഥലവിലയെ സംബന്ധിച്ച തർക്കമാണ് പാലം നിർമാണം നിലയ്ക്കാൻ കാരണമായത്. രണ്ടുജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ജലസഞ്ചാര മേഖലയായ ഇവിടെ നിലവിലുള്ളത് പഞ്ചായത്ത് കരാറടിസ്ഥാനത്തിൽ നടത്തുന്ന ഒരു ചങ്ങാടസർവീസ് മാത്രമാണ്. അതാകട്ടെ, വർധിച്ച തിരക്കുമൂലം ആവശ്യക്കാരെ മുഴുവൻ മറുകരയെത്തിക്കാൻ പര്യാപ്തവു
മല്ല. രണ്ടുജില്ലകളുടെ വികസനക്കുതിപ്പിനു ആക്കം കൂട്ടുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം ഉടൻ പൂർത്തീകരിക്കണം. അതിനായി ജനപ്രതിനിധികളുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

December 21
12:53 2020

Write a Comment