SEED News

ഓർമമരം നട്ട് സുഗതകുമാരി അനുസ്മരണം

മണ്ണൂർ: മലയാളത്തിന്റെ പ്രിയകവയിത്രി അന്തരിച്ച സുഗതകുമാരിക്ക് ആദരമേകി മണ്ണൂർ നോർത്ത് എ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സാംസ്കാരികപ്രവർത്തകൻ അനിൽ മാരാത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം റിജി പിലാക്കാട്ട് മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി. ഗീത, സീഡ് കൺവീനർ വി.പി. ഹഫ്സിന, സ്കൂൾ ലൈബ്രറി കൺവീനർ വി.ആർ. സിതാര, എം. ഫായിസ്, സി. പ്രജിത തുടങ്ങിയവർ പങ്കെടുത്തു.

January 05
12:53 2021

Write a Comment

Related News