SEED News

വീട്ടുവളപ്പിലെ സുരക്ഷിതമായ പച്ചക്കറിക്കൃഷിയെക്കുറിച്ച് സീഡ് വെബിനാർ

കോഴിക്കോട്: കുട്ടിക്കർഷകരെ വാർത്തെടുക്കാനുള്ള ‘എന്റെ കൃഷിത്തോട്ടം’ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. റിട്ട. അഗ്രിക്കൾച്ചറർ ഓഫീസർ എസ്. ഷീല ക്ലാസ് നയിച്ചു. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പ്രഖ്യാപനമായ ഇന്റർനാഷണൽ ഇയർ ഓഫ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന ആശയത്തെക്കുറിച്ചും വിദ്യാർഥികൾക്ക് ക്ലാസെടുത്തു. കൃഷി ഒരു സംസ്കാരമാണെന്നും കൃഷിയിലൂടെ സ്വയംപര്യാപ്തത കൊണ്ടുവരാൻ സാധിക്കുമെന്നും അവർ പറഞ്ഞു. നൂറുദിനത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ കൃഷിയൊരുക്കുന്ന രീതികൾ, ജൈവവളനിർമാണം, കൃഷിയിലെ പരിപാലനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ വെബിനാറിൽ പങ്കെടുത്തു.

January 07
12:53 2021

Write a Comment

Related News