SEED News

പൊതുനിരത്തുകൾ മനോഹരമാക്കാൻ ടൈനി ടോട്സ് സീഡ് ക്ലബ്ബ്‌

ആലപ്പുഴ: പൊതുനിരത്തുകൾ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയാതെ മനോഹരവും ഉപയോഗപ്രദവുമാക്കാം,   പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കാം എന്നീ ലക്ഷ്യങ്ങൾ അർഥവത്താക്കി തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. സ്കൂളിന് മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ ആകർഷകമായ പൂച്ചെടികളും പച്ചക്കറിത്തൈകളും നട്ടാണ് ഇവർ സമൂഹത്തിന് പുതിയ മാതൃക അവതരിപ്പിച്ചത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ലഭിച്ച ചീര, വെണ്ട, തക്കാളി എന്നിവയുടെ വിത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. മികച്ച വിളവാണ് നേടിയെടുക്കാനായത്. കൂടുതലിനങ്ങൾനട്ട് മറ്റുഭാഗങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കുകയെന്നതാണ്  അടുത്ത ലക്ഷ്യം.
സ്‌കൂൾ മാനേജർ ഗിരീശൻ, പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, സീഡ് കോ-ഓർഡിനേറ്റർ ജെസി ആൻറണി, അധ്യാപകരായ സ്മൃതി, സുജാത, വിദ്യാർഥികളായ ഈവ, ജാൻവി, ആവണി, ഹാബിൽ,  ആദിൽ ഫൈസൽ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

January 11
12:53 2021

Write a Comment

Related News