SEED News

സീഡ് ജൈവ വൈവിധ്യ മാഗസിൻ മത്സരം

ആലപ്പുഴ: ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ മുദ്രാവാക്യം ജൈവ വൈവിധ്യ സംരക്ഷണമാണ്.  സ്കൂളുകൾ ‘ജൈവ വൈവിധ്യം’ എന്ന വിഷയത്തിൽ വിദ്യാർഥികളുടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ, ചിത്രരചന, ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കണം. സ്കൂളിലെയും വിദ്യാർഥികളുടെ വീടുകളിലെയും വിവരങ്ങൾ ഉൾപ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്ററും മാഗസിനിൽ ഉൾപ്പെടുത്താവുന്നതാണ്. തയ്യാറാക്കിയ മാഗസിനെക്കുറിച്ച്‌ ഒരു ചെറിയ കുറിപ്പും. സീഡ് അധ്യാപക കോ-ഓർഡിനേറ്റർ വാർഷിക റിപ്പോർട്ടിന്റെ കൂടെ സമർപ്പിക്കേണ്ടതാണ്. പി.ഡി.എഫ്. ആയി mbiseedalappuzha@gmail.com ലേക്ക് ഇമെയിൽ ചെയ്‌താലും മത്സരത്തിന് പരിഗണിക്കും. മികച്ച മാഗസിൻ തയ്യാറാക്കുന്ന സ്കൂളുകൾക്ക്  സമ്മാനം ലഭിക്കും.   

January 11
12:53 2021

Write a Comment

Related News