reporter News

മാമ്പുഴയുടെ രോദനം

കോഴിക്കോട്:മമ്പുഴേക്ക് ഇപ്പോഴും ശനിദശയാണ് .ജൈവ അജൈവ മാലിന്യങ്ങൾ നിറഞ്ഞ് വികൃതമായി കിടക്കുകയാണ്.വയിലിലേക്കും തോടുകളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ മഴക്കാലങ്ങളിൽ പുഴയിലേക്കെത്തുന്നതോടെ പുഴയുടെ ഭംഗി കളങ്കപ്പെടുകയാണ്. ഒരു കൂട്ടം യുവാക്കളുടെ ശ്രമഫലമായി 2010-ൽ മാമ്പുഴ സംരക്ഷണ സമിതി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു.പുഴയുടെ കിലോമീറ്ററുകളോളം ഭാഗങ്ങളിൽ നിന്നും പലപ്പോഴായി മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു എന്നാൽ ഇപ്പോഴും മകിന്യങ്ങൾ തള്ളുന്നതിന് കുറവില്ലെന്ന് പുഴയുടെ അവസ്ഥ കാണുമ്പോൾ മനസിലാകുന്നത്. അതിനാൽ മാമ്പുഴയെ ശുദ്ധജലവാഹിയായ മനോഹരമായ ഒരു പുഴയാക്കി മാറ്റിയെടുക്കുവാൻ ജനപ്രതിനിധികളും മറ്റു ബന്ധപ്പെട്ട അധികാരികളും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വിശ്വാസത്തോടെ 
സീഡ്  റിപ്പോർട്ടർ 
നന്ദന പി 
ഏഴാം ക്ലാസ് 
ജി യു പി കൊടൽ

January 13
12:53 2021

Write a Comment